മിന്നലിൽ നിരവധി വീടുകൾക്ക് നാശം

നീലേശ്വരം: ശക്തമായ മിന്നലിൽ നഗരസഭ പരിധിയിലെ നിരവധി വീടുകൾക്ക് നാശം. വിള്ളൽ വീണ് ചുമരുകൾ തകർന്നു. നിരവധി വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിനശിച്ചു. പള്ളിക്കര കുണ്ടുംകണ്ടത്തിൽ കുഞ്ഞിക്കണ്ണൻ, സി.എച്ച്. ഓമന, പ്രദിത്ത് വേണു എന്നിവരുടെ വീടി​െൻറ ചുമരുകൾക്കാണ് വിള്ളലുണ്ടായത്. ഇവരുടെ വീട്ടിലെ വയറിങ്ങും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു. ആനച്ചാലിലെ സി.നെറ്റ് കാമറാമാൻ മണിയുടെ വീടി​െൻറ ചുമർ തകർന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിനശിച്ചു. കാര്യങ്കോട് മനോജി​െൻറ വീടിന് മുകളിൽ മരം കടപുഴകി. തൈക്കടപ്പുറത്ത് പൂനത്തിൻ മാധവിയുടെ ഓടിട്ട വീട് തെങ്ങുവീണ് ഭാഗികമായി തകർന്നു. അപകടം നടന്ന സ്ഥലങ്ങൾ നഗരസഭ, വില്ലേജ് അധികൃതർ സന്ദർശിച്ചു. നീലേശ്വരം നഗരത്തിൽ വൈദ്യുതി തകരാർ മൂലം വ്യാപാരികൾ ഏറെ ബുദ്ധിമുട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.