പുഴയിൽ വീണ് യുവാവ്​ മരിച്ചു

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് കടവിന് സമീപം അഞ്ചരക്കണ്ടിപ്പുഴയിൽ വീണ് യുവാവ് മരിച്ചു. കോൺഗ്രസ് പ്രവൻത്തകൻ മുണ്ടച്ചാലിൽ കളത്തിൽ വളപ്പിൽ ഷിജിൻ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. പുഴക്കരയിൽവെച്ച് മീൻ പിടിക്കവെ കാൽ വഴുതി വീഴുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഴപ്പിലങ്ങാട്ട് ഫർണിച്ചർ ജോലിചെയ്ത് വരുകയായിരുന്നു. പുരുഷോത്തമൻ-ബേബി ദമ്പതികളുടെ മകനാണ്. സഹോദരി: ഷംന (വിദ്യാർഥിനി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.