പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ കടുത്ത നടപടി ^കോർപറേഷൻ

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ കടുത്ത നടപടി -കോർപറേഷൻ കണ്ണൂർ: നഗരത്തിലെ റോഡരികുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, ഓടകൾ, തോടുകൾ തുടങ്ങിയ പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കോർപറേഷൻ. പനി പ്രതിരോധത്തി​െൻറ ഭാഗമായ ശുചീകരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ചേർന്ന യോഗത്തിലാണ് തീരുമാനം. രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തിയും കവറുകളിലാക്കിയും നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നതായി വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ സ്ക്വാഡ് രാത്രി പട്രാളിങ് നടത്തും. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും കുറ്റവാളികളെ കണ്ടെത്തി ശക്തമായി നടപടി സ്വീകരിക്കും. ഓരോ വീടും സ്ഥാപനവും ഉണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് അവരുടെ തന്നെ ഉത്തരവാദിത്തമാണെന്നും മേയർ ഇ.പി. ലത പറഞ്ഞു. കോർപറേഷനു കീഴിലുള്ള സ്കൂളുകൾ, അംഗൻവാടികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, ആശുപത്രികൾ, വീടുകൾ തുടങ്ങി മുഴുവൻ ഇടങ്ങളിലും ജൂൺ 29 ഉച്ചക്ക് രണ്ട് മണി മുതൽ ജനകീയ ശുചീകരണം നടത്താനും മഴക്കാലം കഴിയുന്നതുവരെയുള്ള എല്ലാ ബുധനാഴ്ചകളിലും ൈഡ്രഡേ ആചരിക്കാനും തീരുമാനിച്ചു. ഈ പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടെയും ആത്്മാർഥമായ സഹകരണം ഉണ്ടാവണമെന്ന് മേയർ അഭ്യർഥിച്ചു. മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെടുന്ന സ്വകാര്യ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉടമകൾക്ക് നോട്ടീസ് നൽകാനും തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കോർപറേഷനിൽ ഇതുവരെ ചെയ്ത ശുചീകരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. പുതുതായി അനുവദിക്കപ്പെട്ട തസ്തികകളിൽ 20 ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിനുളള അടിയന്തര നടപടികൾ സ്വീകരിക്കാനും തീരുമാനമായി. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പി. ഇന്ദിര, കൗൺസിലർമാരായ ടി.ഒ. മോഹനൻ, കോർപറേഷൻ സെക്രട്ടറി, കൗൺസിലർമാർ, വകുപ്പ് മേധാവികൾ, വിവിധ പാർട്ടി പ്രതിനിധികൾ, റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, സ്ഥാപന ഉടമകൾ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.