കാറ്റിൽ വൻ നാശനഷ്​ടം

കല്യാശ്ശേരി: തിങ്കളാഴ്ച വൈകീട്ട് വീശിയടിച്ച കനത്ത കാറ്റിൽ കല്യാശ്ശേരി കോലത്തുവയലിൽ കനത്ത നാശം. കോലത്തുവയലിലെ ടി. കുഞ്ഞമ്പുവി​െൻറ ഇരുനില വീടിന് മുകളിൽ കൂറ്റൻ മാവും തെങ്ങും കടപുഴകി വീട് തകർന്നു. കോൺക്രീറ്റിൽ തീർത്ത ഒരു മുറി മാത്രമാണ് ബാക്കിയായത്. വൈകീട്ട് 6.30ഒാടെയാണ് ശക്തമായ കാശ് വീശിയടിച്ചത്. കോലത്തുവയലിൽ തന്നെ മറ്റു നിരവധി വീടുകൾക്കും കേടുപാട് പറ്റി. കാറ്റിൽ നിരവധി തെങ്ങുകളു വാഴകളും ഫല വൃക്ഷങ്ങളും കടപുഴകി. കല്യാശ്ശേരി വയക്കര പാലത്തിന് സമീപത്ത് ദേശീയ പാതയിൽ കൂറ്റൻ പരസ്യ ബോർഡ് പാതയിലേക്ക് വീണു. കൊട്ടപ്പാലത്തും വള്ളിത്തോട്ടിലും മരങ്ങൾ വൈദുതി ലൈനിലേക്ക് വീണു. ഇതുകാരണം വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം താറുമാറായി. കൊട്ടപ്പാലം, ഇരിണാവ് മേഖലകളിൽ ഓടിട്ട വീടുകളുടെ മേൽക്കൂരകൾക്കും വ്യാപകനാശനഷ്ടമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.