നാടും നഗരവും ചെറിയ പെരുന്നാൾ ആഘോഷത്തിൽ

കണ്ണൂർ: റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ പകർന്നുകിട്ടിയ ആത്മീയ വിശുദ്ധിയുടെയും ജീവിത ൈനർമല്യത്തി​െൻറയും നിറവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിൽ. ശവ്വാലമ്പിളി മാനത്ത് തെളിഞ്ഞതോടെ വ്രതസമാപ്തിയുടെ വിജയാഘോഷത്തിന് രാത്രിയോടെ തുടക്കമായി. എങ്ങും തക്ബീർ ധ്വനികൾ മുഴങ്ങി. സ്നേഹത്തി‍​െൻറയും സമാധാനത്തി‍​െൻറയും സന്തോഷത്തി‍​െൻറയും പൊന്‍വെട്ടവുമായി വീണ്ടുമിതാ ഒരു ഈദുല്‍ ഫിത്ര്‍ കൂടി വന്നെത്തി. ഫിത്ർ സകാത്തി​െൻറ മഹത്വം കൂടി അനാവരണം ചെയ്യപ്പെടുന്ന ആഘോഷത്തിന് സമാനതകളില്ല. പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കരുതെന്ന ഇസ്ലാമികാധ്യാപനം അന്വർഥമാക്കി വിശാസികൾ മാസപ്പിറവി കണ്ടതോടെ ഫിത്ർ സകാത്ത് വിതരണം തുടങ്ങി. ഇൗദിനെ വരവേറ്റ് വീടുകളിൽ കുട്ടികളുടെയും സ്ത്രീകളുടെയും മൈലാഞ്ചിയിടൽ രാവിന് ശോഭ പകർന്നു. വിപണിയിലും തിരക്കേറി. രാവിലെ പെരുന്നാൾ നമസ്കാരത്തിനായി കുളിച്ചു വൃത്തിയായി പുതുവസ്ത്രമണിഞ്ഞ് പള്ളികളിലേക്ക് നീങ്ങും. പ്രതികൂല കാലാവസ്ഥയായതിനാൽ ഇൗദ്ഗാഹുകൾ നന്നേ ചുരുക്കമാണ്. നമസ്കാരത്തിനുശേഷം കൂട്ടുകാരെയും സഹപ്രവര്‍ത്തകരെയും കാണാനും ആശ്ലേഷിക്കാനുമുള്ള തിരക്ക്. തുടർന്ന് കുടുംബ സന്ദർശനവും. ആരവങ്ങളോടെ ഈദിനെ സ്വീകരിക്കുമ്പോഴും പുണ്യങ്ങൾ പെയ്തിറങ്ങിയ റമദാൻ വ്രതാനുഷ്ഠാനം വഴി ൈകവന്ന ആത്മസംസ്കരണത്തി​െൻറ കാത്തുസൂക്ഷിപ്പിനുള്ള ബാധ്യതയുടെ ഒാർമപ്പെടുത്തൽ കൂടിയാവുകയാണ് ആഘോഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.