പെരുന്നാൾ അവധി മൂന്ന് ദിവസമാക്കണം

കാസർകോട്: പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം അവധി നല്‍കണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ മുഖ്യമന്ത്രിക്കയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ദൂരദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീടുകളിലെത്തി ഈദ് ആഘോഷിച്ച് ജോലി സ്ഥലത്ത് തിരിച്ചെത്താന്‍ സാധിക്കാത്ത വിധമുള്ള അവധിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിന് പരിഹാരം കാണണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആശ്വാസം പകരുന്ന തീരുമാനം ഉണ്ടാകണമെന്ന് സംസ്ഥാന ചെയര്‍മാന്‍ പി.എന്‍. അബ്ദുല്‍ലത്വീഫ് മദനി, ജനറല്‍ കൺവീനർ ടി.കെ. അശ്റഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.