സകാത് വിതരണം

എടക്കാട്: എടക്കാട് മുഴപ്പിലങ്ങാട് പ്രദേശം കേന്ദ്രീകരിച്ച് സംഘടിത ഫിത്ർ സകാത് വിതരണം ചെയ്തു. എടക്കാട് സ്വഫ സ​െൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിത്ർ സകാത് കമ്മിറ്റി 70,500 രൂപയുടെ നേരിയ അരി പ്രദേശത്തെ 480 കുടുംബങ്ങൾക്ക് നൽകി. പി.കെ. ഇഖ്ബാൽ, ഇസ്മായിൽ കണ്ടത്തിൽ, പി.കെ. സുബൈർ, പി. റാഷിദ് എന്നിവർ നേതൃത്വം നൽകി. കൂടാതെ, ഉത്തരേന്ത്യയിലെ പാവപ്പെട്ടവർക്ക് ഫിത്ർ സകാത് നൽകാൻ ഏൽപിക്കപ്പെട്ട 30,000 രൂപയും എത്തിച്ചു. കുളംബസാർ റഹ്മാനിയ മസ്ജിദി​െൻറ കീഴിൽ 50,000 രൂപയുടെ പുഴുങ്ങലരി 280 കുടുംബങ്ങൾക്ക് എത്തിച്ചുകൊടുത്തു. മുഹമ്മദ്ശരീഫ്, അൻവർ, കെ.ടി. റസാഖ്, പി.കെ. സമദ് എന്നിവർ നേതൃത്വം നൽകി. മുഴപ്പിലങ്ങാട് ബീച്ച് ജുമാമസ്ജിദി​െൻറ കീഴിൽ 90 കുടുംബങ്ങൾക്ക് ഫിത്ർ അരി എത്തിക്കുകയും 57കുടുംബങ്ങൾക് റമദാൻ കിറ്റ് എത്തിച്ചുകൊടുക്കുകയും ചെയ്തു. എം.കെ. അബ്ദുറഹ്മാൻ, ബാബൂക്ക, സജീർ മുഴപ്പിലങ്ങാട്, അബ്ദുൽഖാദർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.