സ്ലാബ് തകർന്ന കുഴിയിൽ വാഴനട്ട് പ്രതിഷേധം

കേളകം: അടക്കാത്തോട് ടൗണിലെ തിരക്കേറിയ പാതയോടുചേർന്ന് സ്ലാബ് തകർന്ന് രൂപപ്പെട്ടകുഴിയിൽ ഓട്ടോ ഡ്രൈവർമാർ വാഴനട്ട് പ്രതിഷേധിച്ചു. കഴിഞ്ഞദിവസം ഇവിടെ ജീപ്പി​െൻറ ടയർ താഴ്ന്നിരുന്നു. മുമ്പ് നിരവധിതവണ യാത്രക്കാർക്ക് കുഴിയിൽവീണ് പരിക്കേറ്റിട്ടുണ്ട്. അപകടസാധ്യത തടയാൻ സ്ലാബ് പുനർനിർമിക്കണമെന്ന് ഓട്ടോ, ജീപ്പ്, -ടാക്സി ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അധികൃതരോട് ആവശ്യപ്പെട്ടു. പടം: അടക്കാത്തോട് ടൗണിൽ സ്ലാബ് തകർന്ന് രൂപപ്പെട്ടകുഴിയിൽ ഓട്ടോ ഡ്രൈവർമാർ വാഴനട്ട് പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.