ലഹരിവിരുദ്ധ ദിനം സംസ്​ഥാനതല ഉദ്​ഘാടനം കണ്ണൂരിൽ

കണ്ണൂർ: ലഹരിവിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച കണ്ണൂരിൽ നടക്കും. വൈകീട്ട് മൂന്നിന് കണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദിനാചരണം ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാനതല ക്വിസ് മത്സരവും സുധീർ മാടക്കത്ത് അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ മാജിക്കും നടക്കും. ചടങ്ങിൽ എക്ൈസസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷതവഹിക്കും. പബ്ലിക് ഇൻഫർമേഷൻ പവലിയൻ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും എക്സൈസ് പവലിയൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഉദ്ഘാടനംചെയ്യും. കോർപറേഷൻ മേയർ ഇ.പി. ലത ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ലഹരിവർജന മിഷൻ വിമുക്തിയുടെ തീംസോങ് ചടങ്ങിൽ പ്രകാശനംചെയ്യും. ഇതിനു മുന്നോടിയായി ജില്ലയിൽ വിവിധ കടകളിൽ നടത്തിയ റെയ്ഡിൽ 85 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ദിനാചരണം കഴിഞ്ഞാലും റെയ്ഡ് തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.വി. സുരേന്ദ്രൻ, ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.