പുതിയ ഖനന നയത്തെ എതിർക്കുന്നവർ വൻകിട ക്വാറി മാഫിയയുടെ ഏജൻറുമാരെന്ന്

പുതിയ ഖനന നയത്തെ എതിർക്കുന്നവർ വൻകിട ക്വാറി മാഫിയയുടെ ഏജൻറുമാരെന്ന് കോഴിക്കോട്: സംസ്ഥാന സർക്കാറി​െൻറ പുതിയ ഖനന നയത്തെ എതിർക്കുന്നവർ വൻകിട ക്വാറി മാഫിയയുടെ ഏജൻറുമാരാണെന്നും കേരളത്തിലെ ചില പ്രമുഖ പരിസ്ഥിതിവാദികൾ വൻകിട ക്വാറി മുതലാളിമാരിൽനിന്ന് മാസപ്പടി പറ്റുന്നവരാണെന്നും ചെറുകിട ക്വാറി അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 50 സ​െൻറിന് താഴെ പ്രവർത്തിക്കുന്ന ചെറുകിട ക്വാറികളെ സംരക്ഷിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതിയോടെ നിയമനിർമാണം നടത്തിയാൽ മാത്രമേ നിലവിലെ പ്രതിസന്ധികൾക്ക് പൂർണ പരിഹാരം ഉണ്ടാവുകയുള്ളൂ. 50 മീറ്റർ ദൂരപരിധി ഇളവ് അനുമതി കിട്ടിയാൽപോലും പരിസ്ഥിതി അനുമതി വാങ്ങി പ്രവർത്തിക്കാൻ നിലവിൽ പ്രവർത്തിക്കുന്ന ചെറുകിട ക്വാറികളുടെ 10 ശതമാനത്തിൽ താഴെയുള്ളവക്കു മാത്രമേ കഴിയൂ. 1967മുതൽ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ഖനന നിയമം അട്ടിമറിച്ച് വൻകിട മുതലാളിമാരെ സംരക്ഷിക്കുന്നതിനായാണ് മുൻ സംസ്ഥാന സർക്കാറി​െൻറ നേതൃത്വത്തിൽ 50 സ​െൻറിൽ താഴെയുള്ള ചെറുകിട പെർമിറ്റ് ക്വാറികൾ അടച്ചുപൂട്ടുന്ന രൂപത്തിലുള്ള നിയമം നിർമിച്ചതെന്നും ഈ നിയമത്തി​െൻറ തിക്തഫലമാണ് നിർമാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നും അവർ ആരോപിച്ചു. അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി എം.കെ. ബാബു, ട്രഷറർ എ.കെ. ഡേവിസൺ, സംസ്ഥാന കമ്മിറ്റിയംഗം ഹരിദാസ് നന്മണ്ട എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.