എയ്​ഡഡ്​ സ്​കൂളുകളെയും വിദ്യാഭ്യാസ സംരക്ഷണ യജ്​ഞത്തിൽ ഉൾപ്പെടുത്തി മികവി​െൻറ കേന്ദ്രങ്ങളാക്കും –മുഖ്യമന്ത്രി

എയ്ഡഡ് സ്കൂളുകളെയും വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി മികവി​െൻറ കേന്ദ്രങ്ങളാക്കും –മുഖ്യമന്ത്രി കോഴിക്കോട്: നടക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃകയിൽ എയ്ഡഡ് വിദ്യാലയങ്ങളെയും പൊതുവിദ്യാലയ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി മികവി​െൻറ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വിദ്യാലയങ്ങളെപ്പോലെതന്നെ എയ്ഡഡ് വിദ്യാലയങ്ങളും മെച്ചപ്പെടണം. സർക്കാർ സ്കൂളുകൾപോലെ എയ്ഡഡ് സ്കൂളുകളിൽനിന്ന് കൂടിയാണ് കഴിഞ്ഞ ഏതാനും വർഷം വരെ ഏറെപേരും വിദ്യാഭ്യാസം നേടിയത്. അക്കാദമിക, പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടണം. ഒാരോ സ്കൂളുകളും മികവി​െൻറ കേന്ദ്രങ്ങളാവണം. എയ്ഡഡ് സ്കൂളുകൾ കൂടി മെച്ചപ്പെട്ടില്ലെങ്കിൽ വിദ്യാഭ്യാസ രംഗം മികച്ചതാവില്ല. എന്നാൽ, ഇതി​െൻറ മുഴുവൻ ചെലവുകൾ വഹിക്കാൻ മാത്രം വിഭവശേഷി സർക്കാറിനില്ല. പശ്ചാത്തല സൗകര്യവികസനത്തിന് മാേനജ്മ​െൻറുകൾ ചെലവഴിക്കുന്ന തുകക്ക് തുല്യമായി ഒരു കോടിയോളം രൂപ വരെ സർക്കാർ നൽകും. എന്നാൽ, കോർപറേറ്റുകളെ ഇക്കാര്യത്തിൽ മാറ്റിനിർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഏതാനും വിദ്യാലയങ്ങളിൽ തുടങ്ങിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എല്ലാ സ്കൂളുകളിലും നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. പൂർവ വിദ്യാർഥികളും നാട്ടുകാരും ജനപ്രതിനിധികളും ഒന്നിച്ച് ശ്രമിച്ചാൽ മികച്ച സ്കൂളുകൾ എന്ന ലക്ഷ്യം നടപ്പാവും. ഇൗ വർഷം 1.45 ലക്ഷം അധികം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയത്. നടക്കാവ് സ്കൂളിലെ കുട്ടികൾ പ്രകടമാക്കിയതുപോലെ എല്ലാ വിദ്യാർഥികളിലും ആത്മവിശ്വാസം ഉണ്ടാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരക്കോടി രൂപ ചെലവിലാണ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട സമുച്ചയം പൂർത്തിയാക്കിയതെന്ന് അധ്യക്ഷത വഹിച്ച എ. പ്രദീപ്കുമാർ എം.എൽ.എ പറഞ്ഞു. സന്ദർശക ലോഞ്ച്, നാല് ക്ലാസ് മുറികൾ, മ്യൂസിക് അക്കാദമിക്കുള്ള സൗകര്യങ്ങൾ എന്നിവയാണ് കെട്ടിടത്തിൽ ഉള്ളത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജോസഫ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ എം. രാധാകൃഷ്ണൻ, പി. കിഷൻചന്ദ്, ഹയർ സെക്കൻഡറി വിഭാഗം റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ശെൽവമണി, പി.ടി.എ പ്രസിഡൻറ് കെ. രതീഷ്, സ്കൂൾ ലീഡർ നിരഞ്ജന, പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ സ്വാഗതവും പ്രധാനാധ്യാപകൻ എൻ. മുരളി നന്ദിയും പറഞ്ഞു. photo ab05
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.