കിണർ റീചാർജിങ്​

പെരിങ്ങത്തൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിലെ സമ്പൂർണ പദ്ധതിക്ക് 11ാം വാർഡിലെ ഒളവിലം നാരായണൻ പറമ്പിലെ റാഹത്ത് മൻസിലിൽ തുടക്കമായി. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ ഒളവിലത്തെ കെ. നജീറാണ് കിണർ റീചാർജിങ്ങിന് നേതൃത്വം നൽകുന്നത്. പഞ്ചായത്തി​െൻറ തനത് പദ്ധതികളിലൊന്നാണിത്. ഈ വർഷത്തെ പ്രോജക്ടിൽ പ്രത്യേകം തുക ഇതിനായി മാറ്റിെവച്ചിട്ടുണ്ട്. മുൻ ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അജിത ചേപ്രത്ത് അധ്യക്ഷത വഹിച്ചു. വി.കെ. ഖാലിദ് സ്വാഗതവും എ.സി. രാജീവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.