ശാശ്വതസമാധാനത്തിന് എല്ലാവരും പിന്തുണക്കണം –മന്ത്രി ഇ. ചന്ദ്രശേഖരൻ

കാസർകോട്: ചില വ്യക്തികളും ഗ്രൂപ്പുകളും ചേർന്നാണ് ജില്ലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന സർവകക്ഷി സമാധാന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടിൽ സമാധാനം നിലനിൽക്കണമെങ്കിൽ എല്ലാവിഭാഗം ജനങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും വിവിധ സംഘടനകളുടെയും പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനാന്തരീക്ഷമുണ്ടാക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്. ജില്ല ഭരണകൂടവും പൊലീസും മാത്രം വിചാരിച്ചാൽപോരാ. എല്ലാവിഭാഗം ജനങ്ങളുടെ ഭാഗത്തുനിന്നും പിന്തുണ ഉണ്ടാകണം. ജില്ലയിൽ അടുത്തിടെയുണ്ടായ ചില അനിഷ്ടസംഭവങ്ങളിൽ കുറ്റവാളികളെ പൊലീസ് ഉടനടി കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. രണ്ടുമാസത്തിലൊരിക്കൽ ദേശീയോദ്ഗ്രഥന കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചു. യോഗത്തിൽ എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, എൻ.എ. നെല്ലിക്കുന്ന്, ജില്ല കലക്ടർ കെ. ജീവൻബാബു, ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ, എ.ഡി.എം കെ. അംബുജാക്ഷൻ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.