തൃക്കരിപ്പൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി; പൊലീസ്​ പരിശോധനക്കിടയിൽ യുവാവിനെ ഉപേക്ഷിച്ച്​ സംഘം കടന്നുകളഞ്ഞു

മഞ്ചേശ്വരം: തൃക്കരിപ്പൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു. കേരള-കർണാടക പൊലീസി​െൻറ സംയുക്ത പരിശോധനക്കിടയിൽ യുവാവിനെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. തൃക്കരിപ്പൂർ ബീരിച്ചേരി എം.ജി. ഫായിസ് എന്ന യുവാവിനെയാണ് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഫായിസ് സുഹൃത്തായ അഷ്‌റഫ് എന്നയാളെ മംഗളൂരു വിമാനത്താവളത്തിൽ വിട്ടശേഷം തിരിച്ച് ത​െൻറ ഹോണ്ട സിറ്റി കാറിൽ വരുന്നതിനിടയിൽ തൊക്കോട്ട് ഉച്ചിലയിൽവെച്ച് ഒരു ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തെ തുടർന്ന് ബൈക്ക് യാത്രക്കാരനും ഫായിസും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് നഷ്ടപരിഹാരം നൽകാൻ സമ്മതിക്കുകയും പണം നൽകുന്നതിനിടയിൽ മറ്റു ബൈക്കുകളിൽ എത്തിയ നാലുപേർകൂടി ചേർന്ന് ഫായിസിനെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി കേരള അതിർത്തിയിലേക്ക് വരുകയും ചെയ്തു. തിരിച്ചുവിട്ടയക്കണമെങ്കിൽ അഞ്ചുലക്ഷം രൂപ നൽകണമെന്നാണ് സംഘം ഇയാളോട് ആവശ്യപ്പെട്ടത്. തുടർന്ന് വിവരം വീട്ടുകാരോട് വിളിച്ചറിയിച്ചതിനെ തുടർന്ന് പണവുമായി എത്തുകയും ചെയ്തു. എന്നാൽ, ഇവർ ഉള്ള സ്ഥലം വ്യക്തമായി പറഞ്ഞുകൊടുക്കാൻ സംഘം തയാറായില്ല. വിവരം അറിഞ്ഞ കർണാടക പൊലീസ് മഞ്ചേശ്വരം പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സംഘം മഞ്ചേശ്വരം കടമ്പാർ പ്രദേശത്ത് ഉള്ളതായി മനസ്സിലാക്കി. ഇവിടെ പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിൽ ഫായിസിനെയും കാറും ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഉള്ളാൾ പൊലീസ് സംഘത്തെക്കുറിച്ച് അന്വേഷണം നടത്തിവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.