attn TCR പള്ളിവളപ്പിൽ​ നിന്ന്​ പിറകോ​െട്ടടുത്ത കാറിനടിയിൽപെട്ട്​ ഒരാൾ മരിച്ചു

attn TCR പള്ളിവളപ്പിൽ നിന്ന് പിറകോെട്ടടുത്ത കാറിനടിയിൽപെട്ട് ഒരാൾ മരിച്ചു വെളിയങ്കോട്: ജുമുഅത്ത് പള്ളിവളപ്പിലേക്ക് കയറ്റിയ കാർ പിറകോെട്ടടുക്കുന്നതിനിടെ കാറിനടിയിൽപെട്ട് പള്ളി ജീവനക്കാരൻ മരിച്ചു. വെളിയങ്കോട് കുമ്മില വളപ്പ് സ്വദേശിയും ബദ്ർ പള്ളി ജീവനക്കാരനുമായ കല്ലംവളപ്പിൽ മരക്കാറാണ് (65) മരിച്ചത്. വെളിയേങ്കാട് ഉമർഖാദി ജുമാമസ്ജിദ് വളപ്പിലാണ് സംഭവം. കാർ ഓടിച്ച പൊന്നാനി കോടതിപ്പടി സ്വദേശി മടത്തിപറമ്പിൽ ഹബീബ് റഹ്മാനെ (32) പൊലീസ് പിടികൂടി. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത പള്ളിവളപ്പിലേക്ക് ഹബീബ് റഹ്മാൻ കാർ ഓടിച്ചുകയറ്റിയതോടെ ജനം തടഞ്ഞു. ഉടൻ വേഗതയിൽ പിറകോെട്ടടുത്ത കാർ ആറുപേരെ ഇടിച്ചുവീഴ്ത്തി മതിലിലിടിച്ച് നിന്നു. നിലത്തുവീണ മരക്കാറി​െൻറ ശരീരത്തിലൂടെ കാർ കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് ആറ് മണിയോടെ മരിച്ചു. ക്ഷുഭിതരായ ജനം കാർ തല്ലിതകർത്തു. പൊന്നാനി പൊലീസെത്തി ഹബീബ് റഹ്മാനെ കസ്റ്റഡിയിലെടുത്തു. മരക്കാറി​െൻറ ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ്, നൗഫൽ, നൗഫിർ, ശരീഫ്, നൗഷജ, നൗഫീറ. മരുമക്കൾ: മജീദ്, സക്കീർ, റഹീന, മുബീന, സുൽഫത്ത്. ഖബറടക്കം ശനിയാഴ്ച രായിമരക്കാർ ജുമാമസ്ജിദിൽ. ഫോട്ടോ: മരിച്ച മരക്കാർ അപകടം വരുത്തിയ കാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.