അധ്യാപകർക്ക് ഐ.ടി പരിശീലനം; ഹയർസെക്കൻഡറി പഠനം താളംതെറ്റിയെന്ന്

ചെറുവത്തൂർ: ഗുണപ്രദമല്ലാത്ത മൊഡ്യൂളുമായി ഹയർസെക്കൻഡറി അധ്യാപകർക്ക് നാല് ദിവസം ഐ.ടി പരിശീലനം നൽകിയതിലൂടെ കുട്ടികളുടെ പഠനം താളംതെറ്റിയെന്ന് ആക്ഷേപം. ഫണ്ട് ധൂർത്തടിക്കുന്നതിനായി നടത്തിയ പരിശീലനമാണിതെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പല വിഷയങ്ങളുെടയും ഐ.ടി പരിശീലനം വെവ്വേറെയാകണമെന്നിരിക്കെ എല്ലാവിഭാഗം അധ്യാപകെരയും ഒന്നിച്ചിരുത്തി നൽകിയ പരിശീലനം ഗുണപ്രദമായില്ലെന്നതാണ് ഇവരുടെ ആരോപണം. 22 മുതലാണ് സംസ്ഥാനത്തെ ഹയർസെക്കൻഡറി അധ്യാപകർക്ക് നാല് ദിവസത്തെ പരിശീലനം നൽകിയത്. പരിശീലന കാലയളവിൽതന്നെ സേ പരീക്ഷയുടെ മൂല്യനിർണയം നടത്തേണ്ട ചുമതലയും അധ്യാപകർക്ക് വന്നു. സംസ്ഥാന ഐ.ടി കോഓഡിനേറ്ററോട് പരിശീലനം ഗുണപ്രദമല്ലെന്ന് അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ല. ഹയർസെക്കൻഡറിയെ ഡി.പി.ഐയുമായി ബന്ധിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഈ പരിശീലനമെന്ന് സംശയിക്കുന്നതായും എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് എം. രാധാകൃഷ്ണനും സെക്രട്ടറി ഡോ. സാബൂജി വർഗീസും അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.