പനി: ജില്ലയിൽ ആറുപേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു

കണ്ണൂർ: ജില്ലയിൽ ആറുപേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 24 പേർ ഡെങ്കിപ്പനി ബാധിതരാണോയെന്ന സംശയത്തിലാണ്. കൂടുതൽ പരിശോധനകൾക്കുശേഷം മാത്രേമ ഇവരിൽ എത്ര പേർക്കുകൂടി ഡെങ്കിപ്പനി ബാധിച്ചിട്ടുെണ്ടന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. ഇരിക്കൂർ, ഉൗരത്തൂർ, ആലക്കോട് തേർതലി, ഉദയഗിരി, നടുവിൽ എന്നിവിടങ്ങളിലുള്ളവർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചര്. ഇന്നലെ മാത്രം 1473 പേരാണ് പനിബാധയെ തുടർന്ന് ജില്ല ആശുപത്രി ഉൾെപ്പടെ വിവിധ ആതുരാലയങ്ങളിൽ ചികിത്സതേടിയെത്തിയത്. കഴിഞ്ഞദിവസം മാത്രം ജില്ലയിൽ 11 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ആശങ്ക ഉയർത്തുംവിധം പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജില്ല ഭരണകൂടത്തി​െൻറയും ആേരാഗ്യവകുപ്പി​െൻറയും നേതൃത്വത്തിൽ പനി പ്രതിരോധപ്രവർത്തനങ്ങൾക്കായുള്ള ആലോചനയോഗം ഇന്നലെ കലക്ടറേറ്റിൽ നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.