തോട്ടട ഗവ. വി.എച്ച്.എസ്​.എസിൽ ലബോറട്ടറി ബ്ലോക്കിന്​ അനുമതി

കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് തോട്ടട ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് ലബോറട്ടറി കം ലൈബ്രറി ബ്ലോക്ക് നിർമാണത്തിന് 39.17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കമ്പ്യൂട്ടർ സയൻസ്, ഓട്ടോമൊബൈൽ, സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിൽ 200 കുട്ടികൾ പഠിക്കുന്ന സ്കൂളി​െൻറ ലാബ് നിലവിൽ പ്രവർത്തിക്കുന്നത് ടെക്നിക്കൽ ഹൈസ്കൂൾ ലാബിലാണ്. നിലവിലുള്ള സ്കൂൾ കെട്ടിടത്തി​െൻറ മുകളിലാണ് പുതിയ ലബോറട്ടറി കം ലൈബ്രറി ബ്ലോക്ക് നിർമിക്കുന്നത്. രക്ഷിതാക്കളും സ്കൂൾ കുട്ടികളും പുതിയ ലബോറട്ടറി കം ലൈബ്രറി ബ്ലോക്ക് നിർമിക്കുന്നതിനുവേണ്ടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നിവേദനം നൽകിയിരുന്നു. ആസ്തി വികസന ഫണ്ടിൽനിന്ന് തോട്ടട ഗവ. പോളിടെക്നിക് കോളജിന് പ്രവേശനകവാടം, വാച്ച്മാൻ മുറി എന്നിവ നിർമിക്കുന്നതിന് 13 ലക്ഷം രൂപയുടെ ഭരണാനുമതിയും ഉന്നത വിദ്യാഭ്യാസവകുപ്പിൽനിന്ന് ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.