തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനനടപടി പെരുന്നാൾ ദിനത്തിൽ. പെരുന്നാൾ ആകാൻ സാധ്യതയുള്ള ദിവസത്തിൽ പ്രവേശനം നിശ്ചയിച്ചത് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രണ്ടാം അലോട്ട്മെൻറ് ജൂൺ 27ന് അവസാനിപ്പിക്കാനാണ് തീരുമാനം. ഇതിന് രണ്ട് ദിവസം മുമ്പ് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനാണ് ആലോചന. ഇൗ രണ്ട് ദിവസങ്ങളിൽ ഒന്നിൽ പെരുന്നാൾ ആകാനാണ് സാധ്യത. പെരുന്നാൾ ആഘോഷത്തിനിടെ വിദ്യാർഥികളും രക്ഷിതാക്കളും പ്രവേശനത്തിനായി ഒാടേണ്ട അവസ്ഥയാണ്. ആദ്യ അേലാട്ട്മെൻറിൽ താൽക്കാലിക പ്രവേശനം എടുത്ത വിദ്യാർഥികൾ നിർബന്ധമായും രണ്ടാം അലോട്ട്മെൻറിന് ശേഷം പ്രവേശനം സ്ഥിരപ്പെടുത്തണം. പ്രവേശനത്തിന് ഹാജരായില്ലെങ്കിൽ ഏകജാലക പ്രവേശന നടപടികളിൽനിന്ന് വിദ്യാർഥി പുറത്താവുകയുംചെയ്യും. ഒരുദിവസം നേരത്തെ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുകയും പ്രവേശനത്തിന് സാവകാശം അനുവദിക്കുകയും ചെയ്യണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യം. 28നാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.