പ്രയാസങ്ങളുടെ പേരിൽ വികസന പദ്ധതികൾ ഉപേക്ഷിക്കില്ല –മുഖ്യമന്ത്രി

കൊച്ചി: പ്രയാസങ്ങളുടെ പേരിൽ വികസന പദ്ധതികൾ ഉപേക്ഷിക്കിെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ഐ.എം.എ ഹാളില്‍ സാംസ്കാരികപ്രവര്‍ത്തകരുടെ സംസ്ഥാനതല കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറി​െൻറ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാംസ്കാരികരംഗത്തെ പ്രമുഖരുടെ അഭിപ്രായവും തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച നിര്‍ദേശവും തേടാനാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. തീരദേശ ഹൈവേപോലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കിടെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനതയുടെ പാരമ്പര്യ സാംസ്കാരിക തനിമ തകരുകയാണെന്നും കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കി വികസനം നടത്തണമെന്നും ആലപ്പുഴ നാഷനല്‍ ഹെറിറ്റേജ് ഡയറക്ടര്‍ ഫാ. ജോസ് വലിയവീട്ടിൽ ആവശ്യപ്പെട്ടു. തീരദേശ ഹൈവേയുടെ പ്രയോജനം തീരവാസികള്‍ക്കുതന്നെയാണെന്നും ന്യായമായ പുനരധിവാസം ഉറപ്പാക്കി മാത്രമേ കുടിയൊഴിപ്പിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, പ്രയാസങ്ങളുണ്ടായാല്‍ പദ്ധതി ഉപേക്ഷിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന ഡോക്യുമ​െൻററി ഫെസ്റ്റിവലില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത് സംവിധായകന്‍ കമൽ ഉന്നയിച്ചു. ഇത് കേന്ദ്രസര്‍ക്കാറി​െൻറ പരിധിയിെല വിഷയമാണെന്നും ആവിഷ്കാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നീക്കത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മലയാളം അടിച്ചേല്‍പിക്കുകയാണെന്ന ആശങ്ക കാസർേകാട് മേഖലയില്‍ നിലനില്‍ക്കുെന്നന്ന് കെ.യു. കുമാരന്‍ പരാതിപ്പെട്ടു. വിദ്യാഭ്യാസം മാതൃഭാഷയില്‍തന്നെയാകണമെന്നും മലയാളം അധികഭാഷയായി പഠിക്കണമെന്നുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് പിണറായി മറുപടി നൽകി. കെ.എസ്.എഫ്.ഡി.സി ഫിലിം സിറ്റിയാക്കി മാറ്റണമെന്ന നിര്‍ദേശം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി മുന്നോട്ടുവെച്ചു. തൃശൂര്‍ സാഹിത്യ അക്കാദമി, പബ്ലിക് ലൈബ്രറി, ടൗണ്‍ഹാള്‍ എന്നിവ സംയോജിപ്പിച്ച് സാംസ്കാരിക സമുച്ചയമാക്കി വികസിപ്പിക്കണമെന്ന നിര്‍ദേശം വി.കെ. ശ്രീരാമന്‍ ഉന്നയിച്ചു. ഓരോ ജില്ലയിലും സാംസ്കാരിക സമുച്ചയങ്ങള്‍ നിർമിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് മഖ്യമന്ത്രി പറഞ്ഞു. സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കും. സിനിമമേഖലയില്‍ ഇ–ടിക്കറ്റ് വേഗത്തില്‍ നടപ്പാക്കുന്നതുസംബന്ധിച്ച് പരിശോധിക്കുമെന്ന് ചലച്ചിത്ര നിർമാതാവ് ആേൻറാ ജോസഫിന് മറുപടി നല്‍കി. മുസ്രിസ് പദ്ധതി സാംസ്കാരിക വകുപ്പില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് എഴുത്തുകാരന്‍ സേതു ആവശ്യപ്പട്ടു. സംസ്ഥാന ലൈബ്രറി കൗണ്‍സിലി​െൻറ ആസ്ഥാനമന്ദിര നിർമാണം ഉടന്‍ പൂര്‍ത്തിയാക്കും. പഴയ മലയാളസിനിമകളുടെ നെഗറ്റിവ് ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നത് പ്രാവര്‍ത്തികമാക്കും –മുഖ്യമന്ത്രി പറഞ്ഞു. ജി. ശങ്കരക്കുറുപ്പ് സ്മാരകം, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, കലാമണ്ഡലത്തില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി, ഗോത്ര കലയുടെ പ്രോത്സാഹനം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം മെച്ചപ്പെടുത്തൽ, ആശാന്‍ സ്മാരക നവീകരണം തുടങ്ങിയ നിര്‍ദേശങ്ങളും സാംസ്കാരികലോകം മുന്നോട്ടുവെച്ചു. സാഹിത്യകാരന്മാരായ വൈശാഖന്‍, പായിപ്ര രാധാകൃഷ്ണന്‍, കെ.എല്‍. മോഹനവര്‍മ, കെ.പി. രാമനുണ്ണി, കെ.പി. സുധീര, വാദ്യകലാകാരന്‍ പെരുവനം കുട്ടന്‍ മാരാര്‍, കഥാപ്രസംഗകന്‍ തേവര്‍തോട്ടം, മജീഷ്യന്‍ സാമ്രാജ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് അഡ്വ. പി. അപ്പുക്കുട്ടന്‍, ചലച്ചിത്രപ്രവര്‍ത്തകരായ സിബി മലയില്‍, ലെനിന്‍ രാജേന്ദ്രന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സുരേഷ് കുമാര്‍, സാംസ്കാരികപ്രവര്‍ത്തകരായ എം.എന്‍. വിനയ് കുമാര്‍, അഡ്വ. കെ.എന്‍. അനില്‍ കുമാര്‍, സുകുമാരി നരേന്ദ്ര മേനോന്‍, രാഘവന്‍ അത്തോളി, പി.ഐ. ശങ്കരനാരായണന്‍, മലയാളം അധ്യാപകന്‍ കെ.എസ്. രവികുമാർ തുടങ്ങിയവര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.