അനുസ്മരണവും അനുമോദനവും

പെരിങ്ങത്തൂർ: കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളി​െൻറ നേതൃത്വത്തിൽ പി.ഇ. കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണവും വിവിധ എൻഡോവ്മ​െൻറ് വിതരണവും നടന്നു. പാനൂർ നഗരസഭ കൗൺസിലർ പി.കെ. രാജൻ ഉദ്ഘാടനവും എൻഡോവ്മ​െൻറ് വിതരണവും നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂളിൽനിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. പട്ടേരി കുഞ്ഞികൃഷ്ണൻ അടിയോടി അനുസ്മരണ പ്രഭാഷണം നടത്തി. പി.ഇ. ബാലകൃഷ്ണൻ നമ്പ്യാർ, പി. പ്രേമി, ടി.പി. ധന്യ എന്നിവർ സംസാരിച്ചു. കെ. സതീലക്ഷ്മി സ്വാഗതവും ജി.കെ. സ്വപ്ന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.