എ.ബി.സി പദ്ധതി: ജില്ലയിൽ 1215 നായ്ക്കളെ വന്ധ്യംകരിച്ചു

കാസർകോട്: മിഷൻ എ.ബി.സി പദ്ധതിയിൽ മേയ് 31 വരെ ജില്ലയിൽ 1215 നായ്ക്കളെ വന്ധ്യംകരിച്ചു. മേയ് മാസം മാത്രം 120 നായ്ക്കളെ വന്ധ്യംകരിച്ചതായി കാസർകോട് എ.ബി.സി സ​െൻററിൽ നടന്ന മോണിറ്ററിങ് കമ്മിറ്റി യോഗം വിലയിരുത്തി. വന്ധ്യംകരിച്ച നായ്ക്കളുടെ വിവരം ചുവടെ ചേർക്കുന്നു. കാസർകോട് മുനിസിപ്പാലിറ്റി -296, ബദിയടുക്ക -138, ചെമ്മനാട് -30, ചെങ്കള -53, കുമ്പള -187, മധൂർ -138, മൊഗ്രാൽ പുത്തൂർ -53, മംഗൽപാടി -43, മുളിയാർ -55, ഉദുമ -148, പള്ളിക്കര -74 എന്നിങ്ങനെ 1215 നായ്ക്കളെയാണ് ഇതുവരെ വന്ധ്യംകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച സഹകരണം ലഭിച്ചതിനാൽ ഉദുമ, പള്ളിക്കര പഞ്ചായത്തുകളിൽ പദ്ധതി നല്ലരീതിയിൽ പ്രാവർത്തികമാക്കാൻ സാധിച്ചതായി യോഗം വിലയിരുത്തി. പെരിയ, അജാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഷെഡ്യൂളുകൾ ലഭിക്കുന്നമുറക്ക് എ.ബി.സിയുടെ പ്രവർത്തനം വ്യാപിപ്പിക്കും. തൃക്കരിപ്പൂർ പഞ്ചായത്തിൽ പുതിയതായി എ.ബി.സി കേന്ദ്രം തുടങ്ങുന്നതിനായി പഞ്ചായത്തിലെ മൃഗാശുപത്രിയുടെ പഴയ കെട്ടിടം അറ്റകുറ്റപ്പണിചെയ്യും. കാസർകോട് ബ്ലോക്ക് പ്രദേശത്തെ പഞ്ചായത്തുകളിൽ എ.ബി.സിയുടെ രണ്ടാംഘട്ടം പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി. ശ്രീനിവാസൻ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.എം. കരുണാകര ആൽവ, ജില്ല പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ, ജില്ല മെഡിക്കൽ ഓഫിസിലെ ടെക്നിക്കൽ അസി. കെ. അബ്ദുൽ ഖാദർ, എ.ഡി.സി.പി ജില്ല കോഓഡിനേറ്റർ ഡോ. പി. നാഗരാജ്, ജില്ല മൃഗസംരക്ഷണ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി.കെ. മഹേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.