കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ പ്രശ്‌നങ്ങൾ ചര്‍ച്ചയിലൂടെ പരിഹാരം

കാഞ്ഞങ്ങാട്: മത്സ്യമാര്‍ക്കറ്റില്‍ അടിക്കടി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാര്‍ക്കറ്റിലെ തൊഴിലാളി പ്രതിനിധികളും നഗരസഭ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലൂടെ പരിഹാരമായി. മാലിന്യം അവരവര്‍തന്നെ സംസ്‌കരിക്കുന്നതിനും ഐഡൻറിറ്റി കാര്‍ഡും യൂനിഫോമും ഇല്ലാത്ത ആളുകള്‍ മത്സ്യവില്‍പന നടത്താന്‍ പാടില്ലെന്നും മാലിന്യം ഒരുതരത്തിലും വലിച്ചെറിയാന്‍ പാടില്ലെന്നും മാലിന്യം കൊണ്ടു പോകുന്ന ആളുകളുടെ അഡ്രസും ഫോണ്‍നമ്പറും എവിടെയാണ് കൊണ്ടുപോകുന്നതെന്നും അറിയണം. മാസത്തില്‍ ഒരുദിവസം എല്ലാ തൊഴിലാളികളുടെയും സഹകരണത്തോടെ വൃത്തിയാക്കുന്നതിനും മാര്‍ക്കറ്റിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് 11 അംഗ കമ്മിറ്റിയും രൂപവത്കരിക്കാനും ചെയര്‍മാ​െൻറ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വൈസ് ചെയര്‍പേഴ്‌സൻ എല്‍. സുലൈഖ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ മഹമൂദ് മുറിയനാവി, എൻ. ഉണ്ണിക്കൃഷ്ണന്‍, കാറ്റാടി കുമാരൻ, മൊയ്തീന്‍കുഞ്ഞി, റംസാന്‍ഹാജി, യൂനുസ് വടകരമുക്ക്, കെ. ബേബി, എ.കെ. ചന്ദ്രിക, കെ. അനില്‍കുമാര്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.