ആരോഗ്യ ക്ലാസും യോഗപരിശീലനവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യോഗദിനാചരണത്തി​െൻറ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്തി​െൻറയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ ആരോഗ്യ ക്ലാസുകളും യോഗപരിശീലന പരിപാടികളും സംഘടിപ്പിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. രാഘവൻ അധ്യക്ഷത വഹിച്ചു. മാധവൻ, അശോക്‌രാജ് എന്നിവർ യോഗപരിശീലന ക്ലാസ് നടത്തി. പഞ്ചായത്തംഗങ്ങളായ മോഹനൻ, ഗോപാലൻ, പത്മനാഭൻ എന്നിവർ സംസാരിച്ചു. അറുപതോളം പേർ പങ്കെടുത്ത ചടങ്ങിൽ ഡോ. ജി.കെ. സീമ സ്വാഗതവും ഗോപാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.