റമദാൻ റിലീഫ്​

വളപട്ടണം: എൻ. അബ്ദുല്ല കൾചറൽ ഫോറം റമദാൻ റിലീഫ് സംഘടിപ്പിച്ചു. വളപട്ടണം ടൗൺ സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ച പരിപാടി പി.കെ. ശ്രീമതി എം.പി ഉദ്‌ഘാടനം ചെയ്തു. കൾചറൽ ഫോറം പ്രസിഡൻറ് കെ.സി. സലീം അധ്യക്ഷത വഹിച്ചു. മയ്യിത്ത് ശുശ്രൂഷക്കുള്ള മൊബൈൽ ട​െൻറ് ടി.വി. രാജേഷ് എം.എൽ.എ വിതരണം ചെയ്തു. സാമ്പത്തിക സഹായ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിച്ചു. തയ്യൽ മെഷീൻ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ വിതരണം ചെയ്തു. വസ്ത്രങ്ങൾ സി.പി.എം കണ്ണൂർ ഏരിയ കമ്മിറ്റി അംഗം എൽ.വി. മുഹമ്മദ് വിതരണം ചെയ്തു. സി.പി.എം വളപട്ടണം ലോക്കൽ സെക്രട്ടറി എ.എൻ. സലീം, ഹോപ് ചാരിറ്റബിൾ ട്രസ്റ്റ് സോണൽ പ്രസിഡൻറ് ഡോ. ഷാഹുൽ ഹമീദ്, സാദിഖ് എന്നിവർ സംസാരിച്ചു. കൾചറൽ ഫോറം സെക്രട്ടറി കെ.വി. ഷക്കീൽ സ്വാഗതവും ട്രഷറർ വി.കെ. ഷമീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.