എൻജിനീയറിങ്​​ എൻട്രൻസ്​: ജില്ലയിൽ ഒന്നാം റാങ്ക്​ ശ്രേയസ്​ രാഘവന്

നീലേശ്വരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ജില്ലയിൽ ഒന്നാംറാങ്ക് ശ്രേയസ് രാഘവന്. പടന്നക്കാട് നെഹ്റു കോളജിന് സമീപം വൃന്ദാവനത്തിൽ എം.എം. രാഘവ​െൻറയും പ്രസന്നയുടെയും മകനായ ശ്രേയസ് സംസ്ഥാനത്ത് 28ാം റാങ്ക് നേടിയാണ് ജില്ലതലത്തിൽ ഒന്നാമനായത്. 600ൽ 560.90 മാർക്കുണ്ട്. െഎ.െഎ.ടി എൻട്രൻസ് പരീക്ഷയിൽ ദേശീയതലത്തിൽ 398ാം റാങ്കും കെ.വി.പി.വൈ യോഗ്യത പരീക്ഷയിൽ ദേശീയതലത്തിൽ 353ാം റാങ്കും ജെ.ഇ മെയിൻ അഡ്വാൻസ്ഡ് പരീക്ഷയിൽ 922ാം റാങ്കും ലഭിച്ചിട്ടുണ്ട്. ചെന്നൈ െഎ.െഎ.ടിയിൽ ബി.ടെക് കോഴ്സിന് ചേരാനാണ് താൽപര്യമെന്ന് ശ്രേയസ് 'മാധ്യമ'ത്തോട് പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. കോട്ടയം പാലയിലെ ചാവറ പബ്ലിക് സ്കൂളിൽ നിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. പഠനത്തോടൊപ്പം എൻട്രൻസ് പരിശീലനവും ഇവിടെ നിന്ന് ലഭിച്ചു. പേരാമ്പ്ര സ​െൻറ് മീരാസ് പബ്ലിക് സ്കൂളിലാണ് പത്താംക്ലാസ് വരെ പഠിച്ചത്. പിതാവ് രാഘവൻ പേരാമ്പ്രയിൽ എൽ.െഎ.സി െഡവലപ്മ​െൻറ് ഒാഫിസറാണ്. മാതാവ് പ്രസന്ന അഭിഭാഷകയാണ്. പത്താം തരം വിദ്യാർഥിയായ സിദ്ധാർഥ് രാഘവനാണ് സഹോദരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.