സ്​ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം: പ്രകടനവും പൊതുയോഗവും 28ന്​

കാസർകോട്: സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെ ജൂൺ 28ന് രാവിലെ 10ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട്ട് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു. പ്രകടനം രാവിലെ 10ന് ചന്ദ്രഗിരി ജങ്ഷനിൽനിന്ന് ആരംഭിക്കും. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ചേരും. എം. സുമതി അധ്യക്ഷത വഹിച്ചു. വി.പി. ജാനകി, എം. ലക്ഷ്മി, പി. ശ്യാമള എന്നിവർ സംസാരിച്ചു. ഇ. പത്മാവതി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.