സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി: എൻ.ജി.ഒ അസോസിയേഷൻ കലക്​ടറേറ്റ്​​ മാർച്ച്​

കാസർകോട്: റീ-ഇംപേഴ്സ്മ​െൻറ് നിർത്തലാക്കി സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനും സർക്കാറിന് ലാഭം കൊയ്യാനുള്ള ഉപാധിയുമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.ജെ. ബോസ് ചന്ദ്രൻ. പദ്ധതിക്കെതിരെ അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കേശവപ്രസാദ് നാണിഹിത്തിലു, സംസ്ഥാന സെക്രേട്ടറിയറ്റ് മെംബർമാരായ പി.വി. രമേശൻ, എ.വി. രാജഗോപാലൻ, വി. ദാമോദരൻ, കെ.സി. സജിത്ത്കുമാർ, ഇ. മീനാകുമാരി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സുരേഷ് പെരിയങ്ങാനം സ്വാഗതവും ട്രഷറർ ലോകേഷ് എം.ബി. ആചാർ നന്ദിയും പറഞ്ഞു. ധർണയുടെ മുന്നോടിയായി നടത്തിയ കലക്ടറേറ്റ് മാർച്ചിന് സുരേഷ് കൊട്രച്ചാൽ, കെ. അശോക്കുമാർ, എ. ജോസ്കുട്ടി, എ.വി. രാജൻ, പ്രകാശൻ കൊട്ടറ, കെ.എം. ജയപ്രകാശ്, എം. ശ്രീനിവാസൻ, പി. വത്സല, ഒ.ടി. സൽമത്ത്, കെ. അസ്മ, എസ്.എം. രജനി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.