വിജയോത്സവം

മുള്ളേരിയ: ഡി.വൈ.എഫ്.ഐ കാടകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. കെ.പി. രജീഷ് അധ്യക്ഷത വഹിച്ചു. അഞ്ച് വർഷം തുടർച്ചയായി 100 ശതമാനം വിജയം നേടിയ മുള്ളേരിയ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് സിജി മാത്യു ഉപഹാരം നൽകി. കാൻസർ രോഗികൾക്ക് സ്വന്തം തലമുടി മുറിച്ചുനൽകിയ അരുണി ചന്ദ്രൻ, ശ്രുതി രാജീവൻ എന്നിവർക്ക് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. എ.പി. ഉഷ ഉപഹാരം നൽകി. മാംഗ്ലൂർ യൂനിവേഴ്സിറ്റിയിൽനിന്ന് സ്വർണമെഡലോടെ ഒന്നാം റാങ്ക് നേടിയ ബി.ആർ. റജിനയെ ബ്ലോക്ക് സെക്രട്ടറി കെ. ജയനും അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽനിന്ന് ഫിസിക്കൽ എജുക്കേഷനിൽ ഡോക്ടറേറ്റ് നേടിയ കെ. അശോകനെ ബ്ലോക്ക് പ്രസിഡൻറ് കെ.വി. സജേഷും അനുമോദിച്ചു. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അനുമോദിച്ചു. കെ. ശങ്കരൻ, കെ. രതീശൻ, കാടകം മോഹനൻ, ടി. മനോജ്, ടി. കിഷോർ എന്നിവർ സംസാരിച്ചു. കെ.വി. നവീൻ സ്വാഗതവും സതീശൻ അടുക്കതൊട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.