ആറളം ഫാം സ്​കൂൾ ഗ്രൗണ്ട്​ നിർമാണം നിർത്തിവെക്കണമെന്ന് ഫാം അധികൃതർ സ്​ഥലത്തി​െൻറ ഉടമസ്​ഥാവകാശം ഫാമിനാണെന്ന്​ എം.ഡി

കേളകം: ആറളം ഫാം സ്കൂൾ ഗ്രൗണ്ട് നിർമാണം നിർത്തിവെക്കണമെന്ന ആവശ്യവുമായി ഫാം അധികൃതർ രംഗത്ത്. ഗ്രൗണ്ട് നിർമിക്കുന്ന സ്ഥലത്തി​െൻറ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് ഫാം എം.ഡിയുടെ നേതൃത്വത്തിൽ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടത്. അതേസമയം, ആറളം ഫാമിങ് കോർപറേഷ​െൻറ ചെയർമാനായ കലക്ടറുടെ അനുമതിയോടെയാണ് നിർമാണം ആരംഭിച്ചതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇരിട്ടി േബ്ലാക്ക് പഞ്ചായത്തി​െൻറയും ആറളം ഗ്രാമപഞ്ചായത്തി​െൻറയും സഹകരണത്തോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷത്തോളം രൂപ ചെലവിലാണ് നിർമാണം. കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്ത് പ്രസിഡൻറാണ് ഗ്രൗണ്ടി​െൻറ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ചടങ്ങിൽ കലക്ടറെ മുഖ്യാതിഥിയായും ക്ഷണിച്ചിരുന്നു. ഫാം സ്കൂളി​െൻറ അധീനതയിലുള്ള മൂന്നര ഏക്കർ സ്ഥലത്താണ് ഷട്ടിൽ, വോളിബാൾ ഗ്രൗണ്ട് നിർമിക്കുന്നത്. ഫാം സ്കൂളിനോട് ചേർന്ന സ്ഥലമാണിത്. ഫാമി​െൻറ പകുതി ഭാഗം ആദിവാസി പുനരധിവാസത്തിനായി മാറ്റിവെച്ചപ്പോൾ സ്കൂൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി പ്രത്യേകമായി സ്ഥലം അനുവദിച്ചിരുന്നു. ഇതി​െൻറ ഭാഗമായി അഞ്ച് ഏക്കർ സ്ഥലമാണ് സ്കൂളിനായി നീക്കിവെച്ചത്. റോഡിനിരുവശങ്ങളിലുമായിരുന്നു അനുവദിച്ച സ്ഥലം. ഇതിൽ ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിനായി അനുവദിച്ച സ്ഥലത്തി​െൻറ പ്ലാനും സ്കെച്ചും തങ്ങളുടെ കൈവശമുണ്ടെന്ന് സ്കൂൾ പ്രധാനാധ്യാപിക പറഞ്ഞു. ആദിവാസി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലം ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കേണ്ടതെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ പറഞ്ഞു. കലക്ടറിൽനിന്നും പ്രത്യേകാനുമതി വാങ്ങിയാണ് നിർമാണം ആരംഭിച്ചതെന്നും ആറളം ഫാമിങ് കോർപറേഷൻ എതിർത്താലും നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. ഫാമി​െൻറ അവകാശവാദം അംഗീകരിക്കില്ലെന്നും പ്രശ്നം കലക്ടെറ അറിയിക്കുമെന്നും ആറളം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ പറഞ്ഞു. ഫാം അധികൃതരുടെ നടപടിക്കെതിരെ ആദിവാസി പുനരധിവാസ മിഷനും രംഗത്തെത്തി. ആദിവാസി കുട്ടികൾക്ക് കളിക്കാൻ സൗകര്യമില്ലാത്തതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ അതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജർ പി.പി. ഗിരീഷ് കുമാർ പറഞ്ഞു. ഇപ്പോൾ നിർമാണം നടക്കുന്ന സ്ഥലം സ്കൂൾ ഗ്രൗണ്ട് നിർമാണത്തിന് വിട്ടുനൽകിയതായി ഒരു രേഖയുമില്ലെന്ന് ഫാം എം.ഡി ടി.കെ. വിശ്വനാഥൻ നായർ പറഞ്ഞു. ഫാമി​െൻറ അധീനതയിലുള്ള സ്ഥലത്തുതന്നെയാണ് നിർമാണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൗണ്ട് വിവാദം അവകാശതർക്കമായി മാറുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.