ഒ.പിയിൽ ഡോക്ടറില്ല: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ബഹളം

പനിബാധിതരുടെ എണ്ണം പെരുകുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ ദുരിതത്തിലാണ് കൂത്തുപറമ്പ്: താലൂക്ക് ആശുപത്രി സായാഹ്ന ഒ.പിയിൽ ഡോക്ടറില്ലാത്തതിനെ തുടർന്ന് പനിബാധിതർ ബഹളംവെച്ചു. പരിശോധനക്കിടെ ഡോക്ടർ ഇറങ്ങിപ്പോയതാണ് ബഹളത്തിനിടയാക്കിയത്. പനിബാധിതരുടെ എണ്ണം പെരുകുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ ദുരിതത്തിലാണ്. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ പനിബാധിതരായ നൂറോളംപേരാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പിയിൽ ചികിത്സ തേടിയെത്തിയത്. സായാഹ്ന ഒ.പിയിലും അത്യാഹിത വിഭാഗത്തിലുമായി രണ്ട് ഡോക്ടർമാരാണ് ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്നാൽ, ഏതാനുംപേരെ പരിശോധിച്ചശേഷം ഡ്യൂട്ടി ഡോക്ടർ ഇറങ്ങിപ്പോവുകയായിരുന്നു. ഒരുമണിക്കൂർ കഴിഞ്ഞിട്ടും ഡോക്ടറെ കാണാതായതോടുകൂടിയാണ് രോഗികൾ ബഹളംെവച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദ് സ്ഥലത്തെത്തിയാണ് രോഗികളെ സമാധാനിപ്പിച്ചത്. പിന്നീട് സൂപ്രണ്ടി​െൻറ നിർദേശപ്രകരം അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് പനിബാധിതരെ പരിശോധിച്ചത്. എൻ.ആർ.എച്ച്.എം പ്രോഗ്രാമി​െൻറ ഭാഗമായി ചെറുവാഞ്ചേരി പി.എച്ച്.സിയിലേക്കാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ നിന്നും ഡ്യൂട്ടി ഡോക്ടർ പോയതെന്നാണ് അറിയുന്നത്. ആശുപത്രി സൂപ്രണ്ടിനോട് ആലോചിക്കാതെയാണ് ഡ്യൂട്ടി ഡോക്ടർ പുറത്തുപോയതെന്ന് സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദ് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.