കശാപ്പ് നിരോധന നിയമം കർഷകരുടെ ദുരിതം ഇരട്ടിപ്പിച്ചു ^മന്ത്രി കടകംപള്ളി

കശാപ്പ് നിരോധന നിയമം കർഷകരുടെ ദുരിതം ഇരട്ടിപ്പിച്ചു -മന്ത്രി കടകംപള്ളി പടന്ന: അറവുമാട് കശാപ്പ് നിരോധന നിയമം ക്ഷീരകർഷകർ അടക്കമുള്ള കൃഷിക്കാരുടെ ദുരിതം ഇരട്ടിപ്പിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഓരി ക്ഷീരോൽപാദക സഹകരണ സംഘത്തിന് നിർമിച്ച പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവിഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലാൻവേണ്ടി ആരും മൃഗങ്ങളെ വളർത്തുന്നിെല്ലന്നും എന്നാൽ, ഒരുഘട്ടം കഴിഞ്ഞാൽ കന്നുകാലികളെ കൈമാറ്റം ചെയ്യാതിരിക്കാൻ കർഷകർക്ക് നിർവാഹമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യമെമ്പാടും കർഷകർ പ്രക്ഷോഭത്തിലാണ്. വിവാദ ഉത്തരവ് പിൻവലിക്കാൻ കേരള സർക്കാർ കേന്ദ്രത്തിൽ ശക്തിയായ സമ്മർദം ചെലുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. ലീന റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. പാൽ കലക്ഷൻ യൂനിറ്റ് ഉദ്ഘാടനം മിൽമ മലബാർ മേഖല ചെയർമാൻ കെ.എൻ. സുരേന്ദ്രൻ നായർ നിർവഹിച്ചു. മുതിർന്ന ക്ഷീര കർഷകരെയും കൂടുതൽ പാൽ അളക്കുന്ന കർഷകരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി, കെ.പി. വത്സലൻ എന്നിവർ ആദരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയവരെയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്കോളർഷിപ് നേടിയ വിദ്യാർഥികളെയും പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. ഫൗസിയ ആദരിച്ചു. ജില്ല പഞ്ചായത്തംഗം പി.സി. സുബൈദ, ബ്ലോക്ക് പഞ്ചായത്തംഗം യു.കെ. മുഷ്താഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. മുഹമ്മദ് അസ്ലം, കെ.വി. രമേശൻ, പി.എൻ. അനിൽകുമാർ, കെ. മാധവൻ, പി. വേണുഗോപാലൻ, പി.എം. ഷാജി, എസ്.സി. മഹ്മൂദ്, കെ. മുരളി, എ.വി. രാഘവൻ, കെ.പി. പ്രകാശൻ, പി.സി. മുസ്തഫ ഹാജി, കെ.വി. ചന്ദ്രൻ, കെ. ഭാസ്കരൻ, കെ. കുഞ്ഞിരാമൻ, സി. ഭരതൻ, സജുകുമാർ എന്നിവർ സംസാരിച്ചു. സി.സി. രാജൻ സ്വാഗതവും ടി.കെ. കരുണാകരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.