വിശ്വാസത്തി​െൻറ ഇൗ 'മധുര'ത്തിന്​ നാല്​ നൂറ്റാണ്ടി​െൻറ പഴക്കം

കുമ്പള: കോട്ടിക്കുളം അക്കരത്തറവാട്ടിൽനിന്ന് കണ്ണൂർ പള്ളിയിലേക്ക് ഇക്കൊല്ലവും ഉണ്ണിയപ്പമെത്തി. തലമുറകൾ പുലർത്തിപ്പോന്ന വിശ്വാസത്തി​െൻറ മധുരമാണ് കണ്ണൂർ സീതി വലിയുല്ലാഹി മഖാമിലേക്കുള്ള ഈ ഉണ്ണിയപ്പം. 6000 ഉണ്ണിയപ്പങ്ങളാണ് റമദാൻ 23ാം രാവിൽ കണ്ണൂർ പള്ളിയിലേക്ക് അക്കരത്തറവാട്ടുകാർ ചുട്ടെടുത്ത് കൊണ്ടുവരുന്നത്. 400 വർഷങ്ങൾക്കു മുമ്പ് തുടങ്ങിയതാണെന്ന് കരുതുന്ന ഈ ആചാരത്തിന് കാലമിതുവരെയും മുടക്കം വന്നിട്ടില്ല. തറവാട്ടിൽ ഒരു പെൺകുഞ്ഞ് പിറക്കാൻ കൊതിച്ച് ഈ തറവാട്ടിലെ പൂർവികർ കണ്ണൂർ മഖാമിലേക്ക് ഉണ്ണിയപ്പം കൊടുക്കാൻ നേർച്ചചെയ്യുകയായിരുന്നുവത്രെ. നേർച്ച ഫലം കണ്ടതിനെത്തുടർന്ന് പതിവാക്കിയതാണ് വർഷാവർഷമുള്ള ഈ ഉണ്ണിയപ്പദാനം. ഞായറാഴ്ച സന്ധ്യയോടെ ഉണ്ണിയപ്പവുമായി പള്ളിയിലെത്തിയ അക്കരത്തറവാട്ടുകാരെ ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് എസ്.എ. അബ്ബാസ് ഹാജി, സെക്രട്ടറി അബ്ദുല്ല ഹാജി, എം.ബി. അഷ്റഫ്, ശരീഫ്, ഖത്തീബ് അബ്ദുറഷീദ് സഖാഫി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പള്ളിയിൽ നോമ്പുതുറയും സംഘടിപ്പിച്ചു. നൂറിൽപരം ആളുകൾ നോമ്പുതുറയിൽ സംബന്ധിച്ചു. ഉപന്യാസമത്സരം കാസർകോട്: ജില്ലതല വായനപക്ഷാചരണ കമ്മിറ്റിയുടെയും ജില്ല ഇൻഫർമേഷൻ ഓഫിസി​െൻറയും ആഭിമുഖ്യത്തിൽ വായനപക്ഷത്തി​െൻറ ഭാഗമായി വിദ്യാഭ്യാസ ജില്ലതല ഉപന്യാസമത്സരം ജൂൺ 23ന് രാവിലെ 10ന് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ നടത്തും. ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ മലയാളം, കന്നട, ഇംഗ്ലീഷ് ഉപന്യാസമത്സരങ്ങളാണ് നടത്തുന്നത്. 23നകം സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്തി ഓരോ വിഭാഗത്തിലും വിജയികളായ ഒരു വിദ്യാർഥിയെ വീതം വിദ്യാഭ്യാസ ജില്ലതല മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന് ജില്ല ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.