നാല്​ നൂറ്റാണ്ടി​െൻറ പഴങ്കഥയുമായി ഉണ്ണിയപ്പം

കുമ്പള: കോട്ടിക്കുളം അക്കരത്തറവാട്ടിൽനിന്ന് കണ്ണൂർ പള്ളിയിലേക്ക് ഇക്കൊല്ലവും ഉണ്ണിയപ്പമെത്തി. റമദാൻ അനുഷ്ടാനവുമായി ബന്ധമില്ലെങ്കിലും റമദാനിൽ െഎതിഹ്യത്തി​െൻറ മധുരമാുള്ളതാണ് സീതി വലിയുല്ലാഹി മഖാമിലെത്തിയ ഉണ്ണിയപ്പം. 6000 ഉണ്ണിയപ്പങ്ങളാണ് റമദാൻ 23ാം രാവിൽ കണ്ണൂർ പള്ളിയിലേക്ക് അക്കരത്തറവാട്ടുകാർ കൊണ്ടുവരുന്നത്.ഈ ആചാരത്തി​െൻറ പൈതൃകത്തിന് 400 വർഷത്തെ പഴമയുണ്ടത്രെ. തറവാട്ടിൽ ഒരു പെൺകുഞ്ഞ് പിറക്കാൻ കൊതിച്ച് പൂർവികർ മഖാമിലേക്ക് ഉണ്ണിയപ്പം കൊടുക്കാൻ നേർച്ചചെയ്തതി​െൻറ തുടർച്ചയാണിതെന്ന് തറവാട്ടുകാർ പറയുന്നു. റമദാനിൽ എല്ലാ വർഷവും ഇത് തുടരുന്നു. ഉണ്ണിയപ്പവുമായി പള്ളിയിലെത്തിയ അക്കരത്തറവാട്ടുകാരെ ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് എസ്.എ. അബ്ബാസ് ഹാജി, സെക്രട്ടറി അബ്ദുല്ല ഹാജി, എം.ബി. അഷ്റഫ്, ശരീഫ്, ഖത്തീബ് അബ്ദുറഷീദ് സഖാഫി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പള്ളിയിൽ നോമ്പുതുറയും സംഘടിപ്പിച്ചു. നൂറിൽപരം ആളുകൾ നോമ്പുതുറയിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.