കെ.എസ്​.ടി.പി റോഡ്​ വികസനം: ഇരിട്ടി പൊലീസ്​ സ്​റ്റേഷനു മുന്നിലെ വാഹനങ്ങൾ മാറ്റാൻ നമ്പറിട്ടുതുടങ്ങി

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന ഇരിട്ടി പൊലീസ് സ്റ്റേഷനു മുന്നിലെ തൊണ്ടി സാധനങ്ങൾ മാറ്റുന്നതി​െൻറ ഭാഗമായി വാഹനങ്ങൾക്ക് നമ്പറിട്ടു തുടങ്ങി. റോഡ് പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന വാഹനങ്ങൾ എടുത്തുമാറ്റണമെന്ന കെ.എസ്.ടി.പി അധികൃതരുടെ അപേക്ഷയെ തുടർന്നാണ് വാഹനങ്ങൾ മാറ്റാൻ പൊലീസ് നടപടിയെടുക്കുന്നത്. ഇരിട്ടി-കൂട്ടുപുഴ റോഡിൽ പൊലീസ് സ്റ്റേഷന് ഇരുവശവും വിവിധ കേസുകളിലായി പിടിച്ച മിനി ലോറി, കാർ, ലോറി തുടങ്ങിയ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിട്ടിരിക്കുകയാണ്. ഇതിൽ തുരുെമ്പടുത്ത വാഹനങ്ങളുമുണ്ട്. റോഡരികിലെ വാഹനങ്ങൾ മാറ്റിയാലേ റോഡ് നവീകരണ പ്രവൃത്തികൾ നടത്താൻ കഴിയൂ. നൂറിലേറെ വാഹനങ്ങൾക്ക് നമ്പറിട്ടുകഴിഞ്ഞു. ഇവ ഉളിക്കൽ സ്റ്റേഷൻ പരിധിയിലേക്ക് മാറ്റാനാണ് നീക്കം. വാഹനങ്ങൾ മാറ്റുന്നതിനാവശ്യമായ ക്വേട്ടഷൻ അടുത്ത ദിവസം വിളിക്കും. വാഹനങ്ങൾ മാറ്റുന്നതിനുള്ള ചെലവ് കെ.എസ്.ടി.പിയാണ് വഹിക്കുക. ഇൗ മാസാവസാനേത്താടെ വാഹനങ്ങൾ നീക്കുമെന്ന് പൊലീസ് അറിയിച്ചു. പടം ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്നിലെ റോഡരികിൽ നിർത്തിയിട്ട തൊണ്ടി വാഹനങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.