പനി മരണം അപ​്​ഡേറ്റഡ്​

ഒന്നാം പേജിൽ വെച്ചിരുന്ന പനി മരണ വാർത്ത അപ്ഡേറ്റഡ് മരണം വിതച്ച് പകർച്ചപ്പനി; 14 ജീവൻ കൂടി പൊലിഞ്ഞു മരണം കൂടുതൽ തിരുവനന്തപുരത്തും പാലക്കാട്ടും സ്വന്തം ലേഖകൻ തിരുവനന്തപുരം: മരണം വിതച്ച് പകർച്ചപ്പനി സംസ്ഥാനത്ത് രൂക്ഷമായി പടരുന്നു. ആശങ്കക്ക് വകയില്ലെന്ന് ആരോഗ്യവകുപ്പും ആരോഗ്യമന്ത്രിയും ആവർത്തിച്ച് പ്രഖ്യാപിക്കുേമ്പാഴും പനി ബാധിച്ച് സംസ്ഥാനത്ത് 14 പേർക്ക് കൂടി ജീവൻ പൊലിഞ്ഞു. എച്ച്1എൻ1 ബാധിച്ച് തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രണ്ടുപേരും ഡെങ്കിപ്പനി ലക്ഷണങ്ങേളാടെ ചികിത്സയിലിരുന്ന പാലക്കാട് ജില്ലക്കാരായ നാലുപേരും തിരുവനന്തപുരം ജില്ലക്കാരായ രണ്ടുപേരും എലിപ്പനി ബാധിച്ച് തൃശൂരിൽ ഒരാളും എലിപ്പനി ലക്ഷണങ്ങേളാെട കോഴിക്കോട്ട് ഒരാളും പകർച്ചപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരാളുമാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇൗ മരണങ്ങൾ റിപ്പോർട്ട് ചെയ്തതെങ്കിലും ആരോഗ്യവകുപ്പി​െൻറ സ്ഥിരീകരണം തിങ്കളാഴ്ചയാണ് ഉണ്ടായത്. അതേസമയം, സംസ്ഥാനത്ത് 183 പേർക്ക് കൂടി തിങ്കളാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ആണ് കൂടുതൽ ഡെങ്കിയും കണ്ടെത്തിയത്89 പേർ. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 711 പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ ഡോക്ടർമാരെയും സന്നദ്ധപ്രവർത്തകരെയും ചുമതലപ്പെടുത്തി. റാപ്പിഡ് ആക്ഷൻ ടീമിനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കോഴിക്കോട്ട് അറിയിച്ചു. തിരുവനന്തപുരം മിതൃമ്മല സ്വദേശി അരുൺ കുമാർ (39), എറണാകുളം പാലാരിമംഗലം സ്വദേശി മഞ്ജു സന്ദീപ് (25) എന്നിവരാണ് എച്ച്1എൻ1 ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന പാലക്കാട് ഒാങ്ങല്ലൂർ സ്വദേശി െഎഷ സന (10), മരുത്ത് റോഡ് സ്വദേശി പ്രഭാവതി (63), ഒാങ്ങല്ലൂർ സ്വദേശി ബഷീർ (31), ചാലിശ്ശേരി സ്വദേശി ഷീബ (55), തിരുവനന്തപുരം വെമ്പായം സ്വദേശി ഷാഹുൽ ഹമീദ് (65), മീനാങ്കൽ സ്വദേശി ബിന്ദു (41) എന്നിവരും എലിപ്പനി ബാധിച്ച് തൃശൂർ സ്വദേശി പ്രിയ (20), എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന കോഴിക്കോട് മുകേരി സ്വദേശി അശോകൻ (55) എന്നിവരും പനി ബാധിച്ച് തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുഹമ്മദ് ബഷീറും (65) ആണ് മരിച്ചത്. പകർച്ചപ്പനി ബാധിച്ച് തിങ്കളാഴ്ച 22,896 പേർ കൂടി ചികിത്സതേടി. അതിൽ 682 പേരെ വിദഗ്ധ ചകിത്സക്കായി പ്രവേശിപ്പിച്ചു. എച്ച്1എൻ1 ബാധിച്ച് ഒമ്പതുപേർ കൂടി ചികിത്സതേടി. എറണാകുളത്ത് മൂന്നുപേർക്കും തൃശൂരിൽ രണ്ടുപേർക്കും വയനാട്ട് മൂന്നുപേർക്കും കണ്ണൂരിൽ ഒരാൾക്കും ആണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. എലിപ്പനി അഞ്ചുപേർക്കും കണ്ടെത്തി. എലിപ്പനി ലക്ഷണങ്ങളോടെ 18 പേരും ചികിത്സതേടി. കാസർകോട്ട് ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.