കെ.എസ്​.ഇ.ബി ജീവനക്കാർക്ക്​ പരിശീലനകേന്ദ്രം തുടങ്ങണം

കാഞ്ഞങ്ങാട്: കെ.എസ്.ഇ.ബി ജീവനക്കാർക്ക് സുരക്ഷ അവബോധം നൽകുന്നതിനും കാര്യക്ഷമമായ പരിശീലനം നൽകുന്നതിനും കണ്ണൂർ ചീഫ് ഒാഫിസറുടെ പരിധിയിൽ ട്രെയിനിങ് സ​െൻറർ ആരംഭിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് യൂനിയൻ സി.െഎ.ടി.യു ജില്ല യോഗം ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രവര്‍ത്തകയോഗം കാഞ്ഞങ്ങാട്ട് നടന്നു. സംസ്ഥാന പ്രസിഡൻറ് എളമരം കരീം ഉദ്ഘാടനംചെയ്തു. കെ. ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയപ്രകാശ്, സി.ഐ.ടി.യു ജില്ല ജനറല്‍ സെക്രട്ടറി ടി.കെ. രാജൻ, വി. ലക്ഷ്മണൻ, വി. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.