അരയി ഗവ. യു.പി സ്കൂളിൽ കാവ്യോത്സവം

കാഞ്ഞങ്ങാട്: അരയി ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി കാവ്യോത്സവം സംഘടിപ്പിച്ചു. കവി സി.എം. വിനയചന്ദ്രൻ ഉദ്ഘാടനംചെയ്തു. മലയാളികളുടെ ഹൃദയതീരങ്ങളെ കുളിരണിയിച്ച് ഒഴുകിയ മഹാനദിയാണ് മഹാകവി ചങ്ങമ്പുഴയെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് പി. രാജൻ അധ്യക്ഷതവഹിച്ചു. അമേയ കവിത ചൊല്ലി. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പ്രകാശൻ കരിവെള്ളൂർ, ശോഭന കൊഴുമ്മൽ, അഫ്സൽ എന്നിവർ സംസാരിച്ചു. രമണൻ കാവ്യത്തി​െൻറ എൺപതാം പിറന്നാൾ പ്രമാണിച്ച് വിപുലമായ പരിപാടികൾ വിദ്യാരംഗം കലാസാഹിത്യവേദി ആസൂത്രണംചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.