ട്രെയിനിൽ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

കണ്ണൂർ: ട്രെയിനിൽ കടത്തുകയായിരുന്ന 26 ലിറ്റർ ഗോവൻനിർമിത വിദേശമദ്യം പിടികൂടി. നേത്രാവതി എക്സ്പ്രസിൽനിന്നാണ് കണ്ണൂർ എക്സൈസും റെയിൽവേ പൊലീസും ചേർന്ന് ട്രെയിനിൽനിന്ന് മദ്യം പിടികൂടിയത്. പ്രതിയെ കണ്ടെത്താനായില്ല. കണ്ണൂർ റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രഘുനന്ദന​െൻറ നേതൃത്വത്തിലുള്ള സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ. മുഹമ്മദ് ഹാരിസ്, രാജേഷ് ശങ്കർ എന്നിവരും റെയിൽവേ െപാലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.