വായനാവസന്തം തീർത്തവർക്ക് ആദരം

പാനൂർ: ഗ്രാമീണമേഖലകളിൽ വായനശാലകൾ സ്ഥാപിച്ച് തലമുറകൾക്ക് വായനാസൗഭാഗ്യം പകർന്ന ഗ്രന്ഥശാലാ പ്രവർത്തകർക്ക് പാലത്തായി യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകർ ആദരസമർപ്പണം നടത്തി. വായനവാരാഘോഷത്തി​െൻറ ഭാഗമായാണ് ഇളംമുറക്കാരായ കുട്ടികൾ മുൻകാല ഗ്രന്ഥശാലാ പ്രവർത്തകരെ അവരുടെ വീടുകളിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചത്. ഒരു പ്രദേശത്തിനാകമാനം അക്ഷരദീപ്തി പകരുന്നതിന് കടവത്തൂരിൽ ഐഡിയൽ ലൈബ്രറി ആരംഭിച്ച വി.എൻ.കെ. അഹമ്മദ് ഹാജിയെ പൊന്നാടയണിയിച്ചു. 70വർഷം മുമ്പ് പാലത്തായിൽ ജ്ഞാനോദയ ഗ്രന്ഥാലയം സ്ഥാപിക്കുന്നതിൽ മുൻനിരയിൽനിന്ന് പ്രവർത്തിച്ച കെ. കാട്ടുപനം, ഗ്രന്ഥശാലാ പ്രവർത്തകനും നാടകനടനുമായ കെ.പി. കുമാരൻ മാസ്റ്റർ എന്നിവരെയും വീടുകളിലെത്തി കുട്ടികൾ ആദരിച്ചു. വായനശാലകൾ സ്ഥാപിച്ചതിന് പിറകിലെ സമർപ്പണവും ത്യാഗവും അവരുടെ വാക്കുകളിൽ കേട്ടറിഞ്ഞപ്പോൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി. വിദ്യാർഥികളായ അസിക അശോക്, ----------------ചിന്മയ ജീവ്-------------, നിയ ശശി, എസ്. ആര്യ, ---------റണ-------------- ഫാത്തിമ, എസ്. അച്യുത്, --------------അഞ്ജസ്------------------, അനുവിന്ദ്, മയൂഖ, ---------------നന്ദന അഞ്ജന-----------------, ആർദ്ര എന്നിവർ നേതൃത്വം നൽകി. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം, പി.ടി.എ പ്രസിഡൻറ് കെ.പി. സാജു, എച്ച്.എം കെ.കെ. ദിനേശൻ, പി. ബിജോയ്, സി.പി. പ്രജിഷ, നീതു ജോയ്, എം. ഷമീന എന്നിവരും ഒപ്പമുണ്ടായി. ഇന്ന് സ്കൂളിൽ വായനവാരാഘോഷം ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.