പഴക്കംചെന്ന മൺപാത്ര അവശിഷ്​ടം കണ്ടെത്തി

പയ്യന്നൂർ: പിലാത്തറ കുളപ്പുറം വലിയവനം കുന്നിൽനിന്ന് പഴക്കംചെന്ന മൺപാത്രത്തി​െൻറ ഭാഗങ്ങൾ കണ്ടെത്തി. ഡി.വൈ.എഫ്.െഎ കളപ്പുറം ഈസ്റ്റ് യൂനിറ്റ് നടത്തിയ മഴയാത്രക്കിടെയാണ് ഇവ കണ്ടെത്തിയത്. പ്രദേശത്ത് അടുത്തകാലത്തൊന്നും ജനവാസമില്ലാത്തതാണ്. പണ്ട് ചിങ്കത്താന്മാർ ഇവിടെ ജീവിച്ചിരുന്നതായി പഴമക്കാർ പറയുന്നു. ഇവർ ഉപയോഗിച്ചതാകാം ഇവയെന്നാണ് കരുതുന്നത്. കൂടുതൽ പഠനം നടത്തിയാൽ ചരിത്രതെളിവുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും ചിലപ്പോൾ ഈ മൺപാത്ര കഷണങ്ങൾ മഹാശിലായുഗ കാലഘട്ടത്തോളം പഴക്കമുള്ളതുമാവാമെന്നും ചരിത്രാധ്യാപകൻ ഷൈജു, പരിസ്ഥിതിപ്രവർത്തകരായ രവീന്ദ്രൻ തൃക്കരിപ്പൂർ, നിശാന്ത് എന്നിവർ പറഞ്ഞു. മഴയാത്ര ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡൻറ് ടി.വി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിപ്രവർത്തകനും സാഹിത്യകാരനുമായ വി.വി. രവീന്ദ്രൻ തൃക്കരിപ്പൂർ ക്ലാസ് എടുത്തു. ശിവകുമാർ അധ്യക്ഷത വഹിച്ചു. പി.പി. രജീഷ് സ്വാഗതം പറഞ്ഞു. എം.വി. രമ്യ, പി.വി. നിശാന്ത്, പി. ശെൽവരാജ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.