വഞ്ചിയം എൽ.പി സ്കൂളിന് ചുറ്റുമതിൽ നിർമിക്കണം

പയ്യാവൂർ: വഞ്ചിയം ഗവ. എൽ.പി സ്‌കൂളിന് ചുറ്റുമതിൽ നിർമിച്ച് കമാനം പണിയണമെന്ന് എസ്.എം.സി ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ഭൗതികസൗകര്യങ്ങളുടെ കുറവ് സ്കൂളിനെ അലട്ടുന്നുണ്ട്. പഠനോപകരണങ്ങളുടെ കുറവ്, കളിസ്ഥലം, കമ്പ്യൂട്ടർ, പ്രിൻറർ മുതലായവയുടെ അപര്യാപ്തത എന്നിവ പരിഹരിക്കണം. എസ്.എം.സി ചെയർമാൻ കെ.ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. ജിത്തു ജോർജ്, പി. രഞ്ജിത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ മാത്യു ടി. സഖറിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: കെ.ജി. പ്രകാശൻ (ചെയ), ഷീജാ രാജേഷ് (വൈസ് ചെയ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.