കാലവർഷം: തകർന്നത്​ 85 വീടുകൾ

കാസർകോട്: മേയ് 30ന് തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചതിനുശേഷം ജില്ലയിൽ ഇതുവരെ 85 വീടുകൾ തകർന്നു. ഇതിൽ 26 വീടുകൾ പൂർണമായും 59 വീടുകൾ ഭാഗികമായുമാണ് തകർന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം രണ്ട് വീടുകൾ പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ തകർന്നതിനാൽ ജില്ലയിൽ ആകെ 16,43,435 രൂപയുടെ നാശനഷ്ടമാണുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനകം ജില്ലയിലുണ്ടായത് 1,24,000 രൂപയുടെ നാശനഷ്ടമാണ്. നാലുപേർ കാലവർഷത്തിൽ മരിച്ചതായും അധികൃതർ അറിയിച്ചു. ജില്ലയിൽ ഇതുവരെയായി 550.2 മി.മീ. മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 20 മി.മീ മഴയാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.