പൊലീസ് സംഘത്തിനുനേരെ അക്രമം: 25 പേർക്കെതിരെ കേസ്; രണ്ടുപേർ അറസ്​റ്റിൽ

മഞ്ചേശ്വരം: അധോലോകസംഘത്തിലെ പ്രധാനിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് 25 പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. രണ്ടുപേരെ പേരെ അറസ്റ്റ്ചെയ്തു. വോർക്കാടി ആനക്കല്ല് സ്വദേശികളായ അബ്ദുൽമജീദ് (36), അഹമ്മദ് ബാസിത് (25) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. ബന്തിയോട് മുട്ടം സ്വദേശിയും മംഗളൂരുവിലെ ബാര്‍ ഉടമയുമായ വ്യവസായിയെ നാലുമാസം മുമ്പ് വീട്ടിലെത്തിയ സംഘം തോക്ക് കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചിരുന്നു. ഈ കേസിലെ പ്രതിയായ കുരുടപദവ് സ്വദേശി മുന്ന എന്ന അലിയെ തേടിയെത്തിയ മഞ്ചേശ്വരം എസ്.ഐ അനൂപ്കുമാറിനും സംഘത്തിനും നേരെയാണ് അക്രമം നടന്നത്. മഫ്തി വേഷത്തിൽ കാറിലെത്തിയ പൊലീസ് സംഘത്തെ കണ്ട് അലി രക്ഷപ്പെടുകയായിരുന്നു. ഇതോടെ തിരിച്ചുപോകുന്നതിനിടയിൽ ബൈക്കിലും കാറിലുമായി ഒരുസംഘം പൊലീസിനെ പിന്തുടർന്നു. മജിർപള്ളയിൽ എത്തിയപ്പോൾ പൊലീസിനെ വളഞ്ഞ സംഘം കൈയേറ്റം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സംഘം എത്തിയതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിലാണ് രണ്ടുപേർ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.