വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ്​ അറസ്​റ്റിൽ

നീലേശ്വരം: സ്കൂൾവിട്ട് വീട്ടിലേക്ക് വരുകയായിരുന്ന വിദ്യാർഥിനിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നീലേശ്വരം പുത്തരിയടുക്കം പാണ്ടിക്കോെട്ട കെ.വി. വിശ്വനാഥനെയാണ് (28) പോക്സോ നിയമപ്രകാരം നീലേശ്വരം സി.െഎ വി. ഉണ്ണികൃഷ്ണൻ അറസ്റ്റ്ചെയ്തത്. സ്കൂൾ വിദ്യാർഥിനിയെ നിരന്തരം ശല്യംചെയ്ത പ്രതി പെൺകുട്ടിയുടെ വീട്ടിൽ കയറിയും ശല്യപ്പെടുത്താൻ ശ്രമിച്ചതായി പറയുന്നു. വെള്ളിയാഴ്ച സ്കൂൾവിട്ട് വീട്ടിലേക്ക് വരുംവഴിയാണ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടി സംഭവം വീട്ടിൽ അറിയിക്കുകയും മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.