ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത പതിനാലാംമൈലിൽ ഗ്യാസ് സിലിണ്ടർ കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞു. ഇന്നലെ പുലർച്ചെയോടെയാണ് മംഗലാപുരത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി അപകടത്തിൽപെട്ടത്. ഇരട്ടക്കുളങ്ങര ഭാഗത്ത് റോഡി​െൻറ നടുവിലായി സ്ഥാപിച്ചിരുന്ന ഡിവൈഡറിൽ ഇടിച്ചശേഷം ലോറി മറിയുകയായിരുന്നു. എന്നാൽ, ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ റോഡിലും സമീപത്തെ പറമ്പിലുമായി ചിതറിക്കിടക്കുകയായിരുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷ​െൻറ സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കണ്ണവം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി പിന്നീട് െക്രയിൻ ഉപയോഗിച്ച് നീക്കംചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.