എടപ്പാളിൽ ഒരു കുട്ടിക്ക്​ മൂന്ന്​ നമ്പറിൽ മൂന്ന്​ ആധാർ

എടപ്പാൾ: ഒരു കുട്ടിക്ക് മൂന്ന് നമ്പറിൽ മൂന്ന് ആധാർ. എല്ലാ പ്രധാനരേഖകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം കർശനമാക്കുന്നതിനിടെയാണ് ആധാർ കാർഡി​െൻറ വിശ്വാസ്യത ചോദ്യം ചെയ്യെപ്പടുന്ന രീതിയിൽ ഒരാൾക്ക് മൂന്ന് ആധാർ കാർഡ് ലഭിച്ചിരിക്കുന്നത്. എടപ്പാൾ പഞ്ചായത്തിലെ കുറ്റിക്കാട്ടിൽ കെ.കെ. സബീറയുടെ രണ്ട് വയസ്സുള്ള മകൾ പി.പി. സന മെഹ്റിനാണ് ജൂൺ മാസത്തിൽ മൂന്ന് ആധാർ കാർഡുകൾ ലഭിച്ചത്. കഴിഞ്ഞ നവംബറിലാണ് സന മെഹ്റിൻ വീടിന് തൊട്ടടുത്ത അംഗൻവാടിയിൽ അപേക്ഷ നടപടികൾ പൂർത്തിയാക്കിയത്. 724556229728, 784775068517, 408506773512 എന്നീ വ്യത്യസ്ത നമ്പറുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏത് കാർഡാണ് ഉപയോഗിക്കേണ്ടതെന്നറിയാത്ത അവസ്ഥയിലാണ് വീട്ടുകാരിപ്പോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.