ബൈത്തുസകാത്ത് വിതരണം

ചൊക്ലി: ചൊക്ലി ബൈത്തുസകാത്ത് 2016-17 വർഷം 11 ലക്ഷം രൂപ സമാഹരിച്ച് വിതരണം ചെയ്തു. 43 കുടുംബങ്ങൾക്കാണ് വിതരണം ചെയ്തത്. വിദ്യാഭ്യാസം, വീട് നിർമാണം, ചികിത്സ, കടബാധ്യത, സ്വയംതൊഴിൽ എന്നീ ഇനങ്ങളിലാണ് സകാത്ത് വിതരണം നടത്തിയത്. സ്വയംതൊഴിൽ പ്രോത്സാഹനത്തി​െൻറ ഭാഗമായി ചൊക്ലി ബൈത്തുസകാത്ത് നാല് കുടുംബങ്ങൾക്കായി നൽകുന്ന തയ്യൽ മെഷീനുകളുടെ വിതരണോദ്ഘാടനം പി.നസീർ ഹാജി നിർവഹിച്ചു. പ്രസിഡൻറ് കണിയാങ്കണ്ടി മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. റിട്ട. ലേബർ ഓഫിസർ ടി. അബ്ദുൽ റഹീം, അസ്ലം മെഡിനോവ, എം.എ. കാദർ, നാസർ കരിന്തോൾ എന്നിവർ സംസാരിച്ചു. കെ. അസീസ് മാസ്റ്റർ സ്വാഗതവും അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.