കവർച്ച തടയാൻ പൊലീസിെൻറ മുൻകരുതൽ നിർദേശം

കാസർകോട്: സംസ്ഥാനത്ത് മൺസൂൺ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ കളവും മറ്റു കുറ്റകൃത്യങ്ങളും കൂടാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നിർദേശം പാലിക്കണമെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. രാത്രികാലങ്ങളിൽ വീട്ടുകാർ വീടുകൾ അകത്തുനിന്നും ഭദ്രമായി പൂട്ടി സുരക്ഷ ഉറപ്പുവരുത്തണം. എല്ലാവരും അവരവരുടെ അടുത്ത പൊലീസ് സ്റ്റേഷ​െൻറ ഫോൺ നമ്പർ പെട്ടെന്ന് കാണുന്ന സ്ഥലത്ത് കുറിച്ചിടണം. മൊബൈലിൽ സ്റ്റോർ ചെയ്യുകയും വേണം. വീട് പൂട്ടിപ്പോകുന്നവർ ആ വിവരം അയൽവാസികളെ നിർബന്ധമായും അറിയിക്കണം. കൂടാതെ, അടുത്ത പൊലീസ് സ്റ്റേഷനിൽ നിങ്ങൾ വീടുപൂട്ടി പോകുന്ന വിവരം, എത്ര ദിവസത്തേക്ക് തുടങ്ങിയ വിവരങ്ങൾ ഫോൺ മുഖാന്തിരമോ നേരിട്ടോ അറിയിക്കണം. വീട് പരിസരത്ത് പൊലീസ് അസമയങ്ങളിൽ പേട്രാളിങ് ഏർപ്പാട് ചെയ്യും. വീട് ഒന്നിൽ കൂടുതൽ ദിവസത്തേക്ക് പൂട്ടിപ്പോകുന്നവർ കഴിവതും ഈ ദിവസങ്ങളിൽ പത്രവിതരണക്കാരനെ വിവരമറിയിച്ച് ആ ദിവസങ്ങളിൽ പത്രം ഒഴിവാക്കുകയോ അല്ലെങ്കിൽ അടുത്ത വീട്ടിൽ എൽപിക്കാനോ നിർദേശിക്കാം. സി.സി.ടി.വി സൗകര്യം ഉള്ളവർ രാത്രികാലങ്ങളിൽ കാമറ, റോഡും പരിസരവും കാണത്തക്കവിധം സജ്ജമാക്കുകയും കൂടാതെ രാത്രികാലങ്ങളിൽ കാമറ റെേക്കാഡിങ് മോഡിൽ ക്രമീകരിക്കുകയും വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.