കുടുംബശ്രീ മിഷന് ദേശീയ അംഗീകാരം

കാസർകോട്: കുടുംബശ്രീ മിഷ​െൻറ പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചു. ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഗ്രാമീണ കൗശല്യ യോജന) പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾക്കാണ് കുടുംബശ്രീ മിഷന് അംഗീകാരം ലഭിച്ചത്. ജില്ലയിൽ 850 ഉദ്യോഗാർഥികൾ റീെട്ടയ്ലിങ്, അക്കൗണ്ടിങ്, കസ്റ്റമർ റിലേഷൻ, ഹോസ്പിറ്റാലിറ്റി മാനേജ്മ​െൻറ് തുടങ്ങിയ മേഖലകളിൽ പരിശീലനം പൂർത്തിയാക്കി. 720 പേർ 6000 രൂപ മുതൽ 15000 രൂപ വരെ മാസ ശമ്പളം ലഭിക്കുന്ന ജോലിയിൽ പ്രവേശിച്ചു. കുടുംബശ്രീ കലോത്സവത്തിൽ സംസ്ഥാനതലത്തിൽ കാസർകോടിന് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. കാർഷിക പദ്ധതിയായ എം.കെ.എസ്.പി പദ്ധതി പ്രകാരം നടത്തിയ പൊലിവിന് സംസ്ഥാനത്തിൽ അംഗീകാരം ലഭിച്ചു. സംസ്ഥാനതലത്തിലെ മികച്ച എം.ഇ സംരംഭമായി സ്വാതി ഓഫ്സെറ്റ് പ്രിൻറിങ് പ്രസ് ചട്ടഞ്ചാലിനെ തെരഞ്ഞെടുത്തു. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ അംഗീകാരം നേടുന്നതിന് ജില്ല മിഷൻ ടീമി​െൻറയും സി.ഡി.എസി​െൻറയും പ്രവർത്തനങ്ങൾക്ക് സഹായകമായി. പൂർവകാല സി.ഡി.എസ് ചെയർപേഴ്സന്മാരെ ആദരിക്കലും അലുമ്നി രൂപവത്കരണവും സംസ്ഥാനതലത്തിൽതന്നെ ആദ്യമായാണ് സംഘടിപ്പിച്ചത്. ജില്ലയിലെ അനുഭവ സമ്പന്നരായ പഴയകാല സി.ഡി.എസ് നേതൃത്വത്തെ കുടുംബശ്രീ പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിന് റിസോഴ്സ് ടീം ആയി ഉയർത്തുക എന്നതും അലുമ്നിയിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരുടെ അഭാവമുണ്ടെങ്കിലും കഴിഞ്ഞമാസങ്ങളിൽ സംസ്ഥാനതലത്തിൽതന്നെ മാതൃകയായ മികച്ച പ്രവർത്തനങ്ങൾ നടത്താൻ ജില്ല മിഷൻ ടീമിന് സാധിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ എ.ഡി.എം.സിയായുള്ള അനുഭവ പരിചയവും സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവുമുള്ള ജില്ല കോഒാഡിനേറ്റർ കെ.പി. രഞ്ജിത്തി​െൻറ നേതൃത്വവും ജില്ല മിഷൻ ടീമി​െൻറ കൂട്ടായ്മയും ജില്ലയിൽ കുടുംബശ്രീയെ മുന്നോട്ടുനയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.